ഇടർ : രണ്ട് : ഒരു കുന്തക്കാരൻ പിറന്നിരിക്കുന്നു... നിൻ്റെ മിഴിയ്ക്കുള്ളിൽ എന്നെ ഒളിപ്പിക്കൂ, കറുത്ത ആ കുളത്തിനുള്ളിലേയ്ക്ക് ഞാൻ ഊളിയിടട്ടേ. എൻ്റെ വസ്ത്രങ്ങൾ നീ ദൂരെക്കളയൂ നിൻ്റെ ആഴങ്ങളിൽ നിന്നും ഞാനിനി മടങ്ങുന്നില്ല. ഇരവിമരത്തിന് മുകളിൽ നിന്നും ഇടറിൻ്റെ പെരുമ്പാത്തോല് താഴേയ്ക്കുവീണു. അതിൽ അവൻ്റെ പെങ്ങൾ ബിഹാസിൻ്റെ ചുവന്ന കറകൊണ്ട് വരച്ച ബ്യൂറയുടെ ചിത്രമുണ്ടായിരുന്നു. ബ്യൂറ, ഇരുമനഹാസിൻ്റെ കാവൽക്കാരി. ഇരവിമരത്തിന് മുകളിൽ ബ്യൂറയുടെ കാവൽ അശക്തമാണ്. ബ്യൂറ ഇനി ഇടറിന് ശത്രു. ഇരുമനഹാസ് ഇനി ഇടറിന് ശത്രു. നിങ്ങൾ ഇനി ഇടറിന് ശത്രു. ആകാശത്തുനിന്നും ഇടറിൻ്റെ അലർച്ച താഴ്വരയിലേയ്ക്ക് ചാടിയിറങ്ങി. കാവൽ കഴുകന്മാർ ഇരുമനഹാസിന് ചുറ്റും പറന്നു. ഇരവിമരം പോരാളിയെക്കിട്ടിയ കൊള്ളക്കാരനെപ്പാേലെ അവരെ തുറിച്ചു നോക്കി. രണ്ടാമൻ മുന്നോട്ടു നടന്നു, ഇടറിൻ്റെ പെരുമ്പാത്തോല് കുനിഞ്ഞെടുത്തു, ഒന്നാമനുമുന്നിൽ മുട്ടുകുത്തി വസ്ത്രം മുകളിലേയ്ക്കുയർത്തി. "ഇടർ ഗോത്രം വിട്ടിരിക്കുന്നു..." ഒന്നാമൻ വസ്ത്രത്തിൻ്റെ നിർമ...
Comments
Post a Comment