ഇടർ : ഭാഗം നാല് : ഇഫ്വാനകളുടെ താഴ്വര
ഇടർ : നാല് : ഇഫ്വാനകളുടെ താഴ്വര മമഹാലു മമഹാലു ഇഹ ഈഷര സമഹാലു ഇതി ഈഷര മരമര സാലു ഇനിമ ഇനിമ ഇനിമ ഇരുമനഹാസ് എന്ന പേര് താഴ്‌വാരത്തിന് ലഭിക്കുന്നത് ഇഫ്വാനകൾ അവിടെ ചേന്ന് വിളയിച്ചിട്ടും ആയിരം വർഷം കഴിഞ്ഞാണ്. കഥകളിൽ ആയിരമെന്നു പറഞ്ഞാൽ നൂറ്. ഇഫ്വാനകൾക്ക് കഥകളുണ്ടായിരുന്നു, പക്ഷേ അതെഴുതാൻ ലിപിയുണ്ടായിരുന്നില്ല. മുറിച്ചെടുത്ത് ഉണക്കിയ ജഹാരിമരത്തിൻ്റെ ഇലയിൽ ചിത്രങ്ങൾ കണക്കെ കഥകളെഴുതിയിടുന്ന മനഹാസർ താഴ്വാരത്തിൽ എത്തുമ്പോൾ ഇഫ്വാനകൾ തുടർച്ചയായ മൂന്നാം പ്രളയവും അതിജീവിക്കുകയാണ്. പ്രളയം തകർത്തെറിഞ്ഞ താഴ്വരകളിൽ നിന്നുമായിരുന്നു മനഹാസരുടെയും വരവ്. ആയിരം നദികളുടെ നാട് എന്നത്രെ മനഹാസികൾ പിന്നിലുപേക്ഷിച്ച താഴ്വരയുടെ പേര്. അവർ നദികളോട് മല്ലിടാൻ പഠിച്ചവരായിരുന്നു. അണകെട്ടുവാനും അതിൽ വിള്ളൽവീഴ്ത്തി ശത്രുവിനെ സംഹരിക്കാനും മനഹാസർ പഠിച്ചു. പഠിച്ചതൊക്കെ ഉണക്കി ഈട്കൂട്ടിയ ജഹാരിമരത്തിൻ്റെ ഇലയിൽ എഴുതി സൂക്ഷിച്ചു. മനഹാസരുടെ വരവിനെപ്പറ്റി ഒരു ഇഫ്വാന നാടോടിപ്പാട്ടുണ്ട്. " മമഹാലു മമഹാലു ഇഹ ഈഷര സമഹാലു... " എന്നു തുടങ്ങുന്ന ഒന്ന്. മനഹാസിയിലേയ്ക്ക് മൊഴിമാറ്റി ജഹാരിയിലയിൽ എഴുതിസൂക്ഷിച്ച അത് ഇഫ്വാനകളുടെ പുതിയ തലമു...